വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി

വയനാട് വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി. മാനന്തവാടി പിലാക്കാവ്, മണിയൻകുന്ന്, ഊന്ന് കല്ലിങ്കൽ ലീല (77) നെയാണ് മണിയൻ കുന്ന് മലയിൽ വനമേഖലയിൽ നിന്നും ആർആർടിസംഘം കണ്ടെത്തിയത്. തിങ്കളാഴ്‌ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യ മുള്ള ഇവരെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വനമേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു.

Post a Comment

0 Comments