പോലീസ് തലപ്പത്തെ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്തു; എം.ആർ അജിത് കുമാർ സായുധ പോലീസിൽ തുടരും

 



തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ അതൃപ്തിയെത്തുടർന്നാണ് സ്ഥലം മാറ്റങ്ങൾ റദ്ദാക്കിയ നടപടി. സ്ഥലം മാറ്റം റദ്ദാക്കിയതിനാൽ എംആർ അജിത് കുമാർ സായുധ പോലീസിൽ തുടരും.

ജയിൽ മേധാവിയായി ബൽറാം കുമാർ ഉപാധ്യായയും എക്‌സൈസ് കമ്മീഷണറായി മഹി പാൽ യാദവും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങാം.

അതേസമയം പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോർഡ് ബ്യൂറോയിൽ നിയമിച്ചു. എ അക്ബറിന് കോസ്റ്റൽ പോലീസിന്റെ ചുമതലയും നൽകി.

എഡിജിപി എസ് ശ്രീജിത്തിന് സൈബർ ഓപ്പറേഷൻ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നൽകി. സ്പർജൻ കുമാർ ഐപിഎസിനും ക്രൈം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നൽകിയിട്ടുണ്ട്.

Post a Comment

0 Comments