കൂത്തുപറമ്പ്:വളർന്നുവരുന്ന വിദ്യാർത്ഥി ഗവേഷകർക്ക് വേണ്ടി ഫൈകോൺ-2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫിസിക്സ് കോൺഫറൻസ് കുത്തുപറമ്പ് നിർമലഗിരി കോളേജിൽ നടന്നു.
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വേണ്ടി മാത്രം സംഘടിപ്പിക്കപ്പെട്ട ഈ കോൺഫറൻസ് നൂറിലധികം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ ക്ക് തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയായി. ഗവേഷകർക്ക് വേണ്ടി കോൺഫറൻസുകൾ നിരവധി നടക്കാറുണ്ട് എങ്കിലും വിദ്യാർഥികൾക്ക് വേണ്ടി മാത്രമായി ആദ്യമായാണ് ഇത്തരമൊരു കോൺഫറൻസ് കേരളത്തിൽ സംഘടിപ്പിക്കപ്പെട്ടത് എന്ന് സംഘാടകസമിതി അറിയിച്ചു.
കണ്ണൂർ സർവകലാശാലയുടെയും, സർവ്വകലാശാലയിലെ വിവിധ അഫീലിയേറ്റഡ് കോളേജുകളിലെ ഫിസിക്സ് വിഭാഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടത്. ഫിസിക്സ് വിദ്യാർത്ഥികൾക്കായി ഗവേഷണ പ്രബന്ധ അവതരണങ്ങൾ, പോസ്റ്റർ സെഷനുകൾ, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ എന്നിവ നടന്നു.
പ്രമുഖ ശാസ്ത്ര പ്രഭാഷകനും തിരുവനന്തപുരം എം ജി കോളേജ് ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.വൈശാഖൻ തമ്പി ഡി എസ് മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ ടി. കെ, ബർസാർ ഫാ:തോമസ് കൊച്ചുകരോട്ട്, ഗവ:ബ്രെണ്ണൻ കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ.ലിഷ ദാമോദരൻ, ഡോ.ജോഷി ജോസഫ്, കോൺഫറൻസ് കൺവീനർ ഡോ.ദീപു തോമസ് എന്നിവർ സംസാരിച്ചു.

0 Comments