പേരൂർക്കടയിൽ ദലിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കി ഉപദ്രവിച്ച എസ്എച്ച്ഒയെ സ്ഥലംമാറ്റി

 



തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കി ഉപദ്രവിച്ച കേസില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആർ. ശിവകുമാറിനെ കോഴിക്കോട് മാവൂർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിനൊപ്പമാണ് മാറ്റം.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Post a Comment

0 Comments