കൊവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്രം


ഡൽഹി: കൊവിഡ് കേസുകൾ രാജ്യത്ത് എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെയുള്ള പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്. കൂടാതെ എത്രത്തോളം കേസുകൾ ​ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്.

അതേസമയം നിലവിൽ ​ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്.

എൽ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദ​ങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 1010 ആയി. ഒരാഴ്ചക്കിടെ ഉണ്ടായ മരണം 6 ആണ്. നേരത്തെ 7 ആയിരുന്നു. മഹാരാഷ്ട്രയിലെ ഒരു മരണം കൊവിഡ് മരണത്തിൽ നിന്നും ഒഴിവാക്കി.

Post a Comment

0 Comments