ഇരുളം: ശ്രേയസ്സ് ഇരുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുകയും, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു. ശ്രേയസ്സ് ഇരുളം ഏരിയ കോ-ഓഡിനേറ്റർ ജാൻസൺ അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്പരന്റ് എഡ്യൂക്കേഷൻ ഫൗണ്ടേഷനു വേണ്ടി കരിയൻ ഗൈഡ് നസ് ക്ലാസ് ടി.എസ് രാജു നൽകുകയും പൊതു പ്രവർത്തകനായ എ.പി രജിത്തിന്റെ നേതൃത്വത്തിലുള്ള യൂണിറ്റ് അംഗങ്ങൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. ഇരുളം യൂണിറ്റ് പ്രസിഡന്റ് ജോസ്, ശ്രേയസ് ഇരുളം യൂണിറ്റ് സി.ഡി. ഒ ജാൻസി ബിന്ററോ എന്നിവർ സംസാരിച്ചു.

0 Comments