ന്യൂ ഡൽഹി: രാജ്യവ്യാപകമായി നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ അവസാനിച്ചു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നാണ് സൈറണുകൾ മുഴങ്ങിയത്. അഗ്നിശമന സേനയ്ക്കായിരുന്നു ഡ്രില്ലിന്റെ ചുമതല.
വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി.
കോഴിക്കോട് കോർപ്പറേഷനിൽ സൈറൺ മുഴങ്ങിയത് ആരും കേൾക്കാത്തത് ആശയകുഴപ്പം ഉണ്ടാക്കി. സുരക്ഷിത സൈറൺ മുഴങ്ങുകയും ചെയ്തു.
0 Comments