തിരുവനന്തപുരം: തിരുവനന്തപുരത്ത് അഭിഭാഷകയ്ക്ക് മർദ്ദനമേറ്റ സംഭവം ബാർ കൗൺസിലിന്റെ അച്ചടക്ക സമിതിക്ക് വിട്ടു. മൂന്നംഗ സമിതി വിഷയത്തിൽ തുടർ അന്വേഷണം നടത്തും. മൊഴികളും തെളിവുകളും പരിശോധിച്ച് ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കും.
ബാർ കൗൺസിൽ നടത്തിയ ഹിയറിങ്ങിലാണ് തീരുമാനം. പരാതിക്കാരി ഹിയറിങ്ങിന് നേരിട്ടെത്തിയിരുന്നു. സംഭവത്തിൽ ബെയ്‌ലിനെ ബാർ കൗൺസിൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇടതു കവിളിൽ രണ്ടു തവണ അടിച്ചു ഗുരുതര പരിക്കേൽപിച്ചുവെന്നാണ് ബെയിലിനെതിരായ പരാതി.

0 Comments