കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുളക്കിമൊട്ടം ഉന്നതിയിലേക്കുള്ള റോഡ്, പാലം എന്നിവ തകർന്നതിനെ തുടർന്ന് സ്ഥലം എംഎൽഎ അഡ്വ. സിദ്ധിഖ് സന്ദർശിച്ചു


കൽപ്പറ്റ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കുളക്കിമൊട്ടം ഉന്നതിയിലേക്കുള്ള റോഡ്, പാലം എന്നിവ തകർന്നതിനെ തുടർന്ന് സ്ഥലം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ. സിദ്ധിഖ് സന്ദർശിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയാണ് കുളക്കിമൊട്ടം. ഇവരുടെ ഏക ആശ്രയമായിരുന്ന പാലം ഈ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ തകരുകയും, തോട് വഴിമാറി ഒഴുകിയതിനാൽ റോഡ് രണ്ടായി പിളർന്ന് ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇവർക്കായി ഒരു മരപ്പാലം ഒരുക്കിയിട്ടുണ്ട്.

 എന്നാൽ റോഡ് ഇടിഞ്ഞതു കൊണ്ട് പുഴ ഗതി മാറി ഒഴുകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യം തുടർന്നാൽ ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ട അവസ്ഥയാണ്. ഐ.റ്റി.ഡി.പി ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാ ഭരണകൂടം ഉൾപ്പെടെ ഉള്ളവർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റനീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അബ്‌ദുറഹിമാൻ, സി.സി തങ്കച്ചൻ, മാണി ഫ്രാൻസീസ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments