പുൽപ്പള്ളി : വൈഎംസിഎ പുൽപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. എലൈൻ ആൻ നവീൻ, നവീൻ പോൾ, തോമസ് തൊട്ടിയിൽ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
പരിപാടിയുടെ ഉദ്ഘാടനം
ഫാ. ബിജു മാവറ നിർവഹിച്ചു വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് തോമസ് ഒറ്റകുന്നേൽ അധ്യക്ഷത വഹിച്ചു. വൈ എം സി എ വയനാട് റീജണൽ ചെയർമാൻ സി .ജെ ടോമി, ജെയിംസ് ജോസഫ്, നോബി പള്ളിത്തറ, ലിയോ പി ഡി സി, സി. കെ ജോർജ് എന്നിവർ സംസാരിച്ചു.
0 Comments