ബാണാസുര ഡാം ഷട്ടർ നാളെ രാവിലെ 10 മണിക്ക് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം




ബാണാസുര സാഗര്‍ ഡാമിലെ സ്‌പിൽവെ ഷട്ടർ നാളെ (27-6-2025) ന് രാവിലെ 10.00 മണിക്ക് 10 സെൻ്റീ മീറ്റർ വീതം ഉയർത്തും. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. 

കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത്‌ യാതൊരു കാരണവശാലും അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിടുന്നതിന്റെ അളവ്‌ വർദ്ധിപ്പിക്കുകയില്ല.

ഏതൊരു അടിയന്തിര സാഹചര്യത്തിലും ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററിൽ വിളിക്കാം, നമ്പർ 1077.

Post a Comment

0 Comments