കൊല്ലൂർ മൂകാംബികയ്ക്ക് 1.25 കോടിയുടെ സ്വർണ്ണമുഖം സമർപ്പിച്ച് ഭക്ത




കൊല്ലൂർ മൂകാംബികാദേവിക്ക് ഒന്നേകാൽ കോടിയിലധികം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണ്ണമുഖം സമർപ്പിച്ചു. തുമകൂർ സിറയിലെ ആയുർവേദ ഡോക്ടർ ലക്ഷ്മി നാരായണയാണ് ക്ഷേത്രത്തിൽ ദേവീമുഖരൂപം സമർപ്പിച്ചത്. അക്ഷരാംബികയുടെ പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ രീതിയിൽ, രത്നങ്ങളും പവിഴങ്ങളും പതിപ്പിച്ചാണ് ഈ സ്വർണ്ണമുഖാവരണം നിർമ്മിച്ചിരിക്കുന്നത്. ദേവിയുടെ അനുഗ്രഹത്താൽ ജീവിതത്തിൽ ഒരു പ്രധാന ആഗ്രഹം സഫലീകരിച്ചതിന് നന്ദിസൂചകമായാണ് ഈ ഉപഹാരം സമർപ്പിക്കുന്നതെന്ന് ലക്ഷ്മി നാരായണ ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു.

പ്രധാന പൂജാവസരങ്ങളിൽ ഈ സ്വർണ്ണമുഖം ദേവിക്ക് ചാർത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി. അഭിലാഷ് അറിയിച്ചു. ഭക്തരുടെ ആഗ്രഹങ്ങളും സമർപ്പണങ്ങളും ദേവിയുടെ അനുഗ്രഹത്താൽ സഫലമാകുമെന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമായി ഈ സംഭവം കൊല്ലൂർ മൂകാംബികാക്ഷേത്ര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

Post a Comment

0 Comments