നിർമ്മലമാതാ പബ്ലിക് സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി


ബത്തേരി: നിർമ്മലമാതാ പബ്ലിക് സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി. സോഷ്യൽ സയൻസ് ക്ലബ്ലിൻ്റെ നേതൃത്വത്തിലായിരുന്നു  തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു ഉത്സവമാക്കിയിരിക്കുകയാണ് നിർമലമാത പബ്ലിക് സ്കൂൾ. നാലു ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 95% പോളിങ് രേഖപ്പെടുത്തിയതോടെ വിദ്യാർത്ഥികളിലെ പൗരബോധവും പങ്കാളിത്തവും ഉജ്ജ്വലമായി തെളിഞ്ഞു.

ജനാധിപത്യ സങ്കല്പത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടങ്ങളും ആസൂത്രണം ചെയ്തത്. പ്രിസൈഡിങ്ങ് ഓഫീസർമാരായ ബിനു, സുരേഷ്, എന്നിവർ  നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക്  പൊതു തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനപരമായ ജനാധിപത്യ മൂല്യങ്ങൾ  സ്വയം അനുഭവിച്ചറിയാൻ സാധിച്ചു. സ്കൂൾ ലീഡറായി അബിയൽ ഷൈൻ ഷിനോജും,  ജനറൽ ക്യാപ്റ്റനായി അർഷൽ വർഗീസ് ജിബിനും തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments