തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം; അമിത് ഷാ ജൂലൈ 13ന് സംസ്ഥാനത്ത് എത്തും

 

തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നു. ജൂലൈ 13 നാണ് അമിത് ഷാ സംസ്ഥാനത്തെത്തുക. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. കൂടാതെ ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു.

വികസിത കേരളം എന്ന ആശയം താഴെ തട്ട് വരെ എത്തിക്കാൻ പാര്‍ട്ടി രൂപം നല്‍കിയതായും രമേശ് കൂട്ടിച്ചേർത്തു . ഓരോ വാർഡിലും ഇത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിനൊപ്പം ഓഗസ്റ്റ് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. എം ടി രമേശിനൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Post a Comment

0 Comments