മാനന്തവാടി:. കാലാവസ്ഥ അനുരൂപക കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത് പദ്ധതിയായ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതി നടപടികള്‍ നടപ്പിലാക്കുന്നതിന് വയനാട് ജില്ലയില്‍ കോഫി ബോര്‍ഡിനെ ഏജന്‍സിയാക്കാനുള്ള നീക്കത്തില്‍ അധികൃതര്‍ പിന്‍മാറണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ വയനാട് ജില്ലാ കമ്മറ്റി ആവശ്യപെട്ടു. കോഫി ബോര്‍ഡ് നിലവില്‍ കൃഷി ചെയ്യുന്ന കാപ്പി കര്‍ഷകരെ സഹായിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന് പുറമേയാണ് കേരള കൃഷി വകുപ്പിന് കൃഷിന് കിഴില്‍ നടപ്പിലാക്കുന്ന കേര പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയിലെ കാപ്പി കര്‍ഷകരെ സഹായിക്കുന്നതാണ് പദ്ധതി. പുതിയ കാപ്പി കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കില്ല. നിലവില്‍ കാപ്പികൃഷി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. ഈ രീതിയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ കാപ്പി ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവ് വരില്ല. കാപ്പി കൃഷിയിലേക്ക് പുതിയതായി കടന്ന് വരുന്നവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് കേര പദ്ധതി പ്രയേജനപ്പെടുത്തണമെന്നുംഅഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു.
പുര്‍ണ്ണമായും കൃഷി വകുപ്പിന്റെ കിഴിലുള്ള പദ്ധതി കൃഷിഭവന്‍ വഴി നടപ്പിലാക്കണം. കോഫി ബോര്‍ഡിന്റെ അനുകുല്യം ലഭിക്കത്തവര്‍ക്ക് കേര പദ്ധതി വഴി അനുകുല്യങ്ങള്‍ നല്‍കണം. കര്‍ഷകര്‍ക്കുമുള്ള പരിശീലന പരിപാടികള്‍ നിര്‍വഹിക്കുന്നതിനും കര്‍ഷകര്‍ക്കിടയില്‍ പദ്ധതിയെ സംബന്ധിച്ചുള്ള പ്രദര്‍ശന തോട്ടങ്ങള്‍, കര്‍ഷക പരിശീലന പരിപാടികള്‍ എന്നിവ നടപ്പാക്കുന്നത് കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ്. കേരാ പദ്ധതിയുടെ ഭാഗമായായി കേരളത്തിലെ ജില്ലകളില്‍ വിവിധ കൃഷികള്‍ക്കാണ് ധനസഹായം നല്‍കുന്നത്. വയനാട് ജില്ലയില്‍ കൃഷി വകുപ്പ് നേരിട്ട് പദ്ധതി നടപ്പിലാക്കണമെന്നും അതുവഴി പുതിയ കാപ്പി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കിസാന്‍ സഭ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം ജോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശശിധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
0 Comments