ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂളിൽ വായനാദിനത്തോടനുബന്ധിച്ച് 'അക്ഷരം' സാഹിത്യ ക്വിസ് 2025 സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എ. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മാസ്റ്റര്‍ ആര്‍.എസ് ബിനുരാജ് ,സുജിത് കുമാര്‍.ജി, അനില്‍ കുമാര്‍, എന്‍, എച്ച്.ഐ.ടി.സി ബിനോജ് എന്നിവര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ അജയ്‌പോള്‍, മാളവിക വിനോദ് ടീം ഒന്നാം സ്ഥാനവും, ഷാരോണ്‍ ഷാജി, അനു പി.എസ് സംഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായനാവാരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ സാഹിത്യ ക്വിസ് വിദ്യാര്‍ത്ഥികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യപരമായ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമായി.

0 Comments