സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, 2 ജില്ലകളിൽ മഴ കൂടാൻ സാധ്യത


തിരുവനന്തപുരം: അറബികടലിൽ കാലവർഷക്കാറ്റിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള നാല് ദിവസങ്ങൾ കൂടി കാലവർഷ മഴ ഇടവേളകളോടെ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വടക്കൻ ജില്ലകളിൽ പൊതുവെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ പ്രത്യേകിച്ചും മഴ സാധ്യത കൂടുതലാകുമെന്നാണ് പ്രവചനം. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലെർട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.

അതേസമയം നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.  ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ടുണ്ട്. ജൂൺ 22ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

Post a Comment

0 Comments