ഡൽഹി ചുട്ടുപൊള്ളുന്നു: താപനില 44°C കടന്നു

 


ന്യൂഡൽഹി: ചുട്ടുപൊള്ളി രാജ്യ തലസ്ഥാനം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം ശരിവെച്ച് ഡൽഹിയിൽ താപനില 44 ഡിഗ്രി സെൽഷ്യസായി ഉയർന്നു. പുലർച്ചെ 27.6 ഡിഗ്രി സെൽഷ്യസ് താപനിലയോടെയാണ് ഡൽഹി ഇന്ന് ഉണർന്നത്. അടുത്ത മൂന്ന് ദിവസങ്ങളിലും താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് IMD മുന്നറിയിപ്പ് നൽകുന്നു. താപനില 45 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. നഗരത്തിൽ കുറഞ്ഞത് നാല് ദിവസത്തേക്ക് കൂടി “ചൂടും ഈർപ്പവും” നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ 8.30-ന് ഈർപ്പത്തിന്റെ അളവ് 48 ശതമാനമായി രേഖപ്പെടുത്തി. ഇത് പകൽ സമയത്ത് അസ്വസ്ഥത വർദ്ധിപ്പിക്കാൻ കാരണമാകും. ഞായറാഴ്ച ഡൽഹിയിലെ പരമാവധി താപനില 42.1 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയായിരുന്നു ഇത്. ചൂടിനൊപ്പം ഡൽഹി നിവാസികളെ വലയ്ക്കുന്നത് മോശം വായുവിന്റെ ഗുണനിലവാരമാണ്. തിങ്കളാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക (AQI) 219 ആയി രേഖപ്പെടുത്തി. “മോശം” (Poor) വിഭാഗത്തിൽ ആണ് ഇത് ഉൾപ്പെടുന്നത്.

Post a Comment

0 Comments