'റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ,വൈദ്യുതിയില്ലാത്ത കുടുംബങ്ങൾക്ക് 6 ലിറ്റർ ലഭിക്കും': മന്ത്രി ജി ആർ അനിൽ

 



തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ ‌വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നുവെന്നും ഇന്നലെ ഈ ആശങ്കകൾ എല്ലാം അവസാനിപ്പിച്ചുവെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നാളെ മുതൽ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആർ അനിൽ പറഞ്ഞു

Post a Comment

0 Comments