സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ സീനിയർ ചെസ് സെലക്ഷൻ ടൂർണമെൻറ് ജൂൺ 8 ന് കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ & ജൂനിയർ കോളജിൽ വി വച്ച് നടക്കും. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ നേരിട്ടു നടത്തുന്ന ഔദ്യോഗിക ചെസ്സ് ടൂർണമെൻ്റായ ജില്ലാ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലക്കാരായ ഏത് പ്രായക്കാർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ നിർബന്ധമായും ഓൺലൈൻ വഴി (ഗൂഗിൾ ഫോം) പേര് രജിസ്റ്റർ ചെയ്തിരിക്കണം. ഈ ടൂർണമെൻ്റിൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ 06/06/2025 വൈകീട്ട് 6 മണി വരെ മാത്രമാണ്. ഈ ടൂർണമെൻ്റിന് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
- ഗൂഗിൾ ഫോം വഴി അല്ലാത്ത എൻട്രി സ്വീകരിക്കില്ല.
- മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ്/ Aadhar കോപ്പി ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യണം.
- രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ വേദിയിൽ ഹാജരാക്കണം.
- ആദ്യ 4 സ്ഥാനം നേടുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും.
- എല്ലാ മത്സരാർത്ഥികൾക്കും ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കും.
രജിസ്ട്രേഷൻ ലിങ്ക്
https://forms.gle/9fyDWn9e1UJBtXgb8. കൂടുതൽ വിവരങ്ങൾക്ക് 9846879986, 9388775570, 8281485283.

0 Comments