മരിച്ചത് ആൺകുട്ടിയെന്ന് തെറ്റായി രേഖപ്പെടുത്തി; പാലക്കാട്ടെ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ പിഴവ്

 



പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ പിഴവ്. മരിച്ചത് ആൺകുട്ടിയെന്ന് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തി. സാങ്കേതിക പ്രശ്നമെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.

എഫ്ഐആറിൽ ഗുരുതര പിഴവ് വരുത്തിയത് കേസ് ദുർബലപ്പെടുത്താനെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. ആരോപണ വിധേയരെ സംരക്ഷിക്കാനാണ് തെറ്റുവരുത്തിയതെന്നും ആരോപണം. കോടതി മുഖേന പിഴവ് തിരുത്തുമെന്ന് നാട്ടുകൽ സിഐ എ.ഹബീബുല്ല അറിയിച്ചു.

മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. മരിച്ച ആശിര്‍നന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമനിക് കോൺവെന്‍റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചിരുന്നു.

Post a Comment

0 Comments