വയനാട്: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്), വയനാട് ചൂരൽമല ദുരന്തത്തിൽ ആശ്രിതർ നഷ്ടപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകി. പ്രൈമറി ക്ലാസ് മുതൽ എം.ബി.ബി.എസിന് വരെ പഠിക്കുന്ന അഞ്ച് പെൺകുട്ടികൾക്കാണ് ധനസഹായം നൽകിയത്. ശനിയാഴ്ച്ച വൈകുന്നേരം കൽപ്പറ്റ എം. ജി. ടി ഹാളിൽ വെച്ച് ഫോക്ക് വൈസ് പ്രസിഡൻ്റ് എൽദോ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക് ആർട്സ് സെക്രട്ടറി ജിനേഷ്, ഫോക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത് കെ. പി, കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷൻ മുൻ സെക്രട്ടറി മനീഷ്, ഫോക്ക് ജോയിൻ്റ് ട്രഷറർ പി.എം സുജേഷ് ഫോക്ക് സ്പോർട്സ് സെക്രട്ടറി കെ.വി സനിത്ത് എന്നിവർ സംസാരിച്ചു.
ഫോക്ക് ട്രസ്റ്റ് ഭാരവാഹികൾ, മറ്റ് ഫോക്ക് കുടുംബാംഗങ്ങൾ, ധന സഹായം കൈപ്പറ്റിയ കുട്ടികളുടെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ ജില്ലയിൽ നിന്നും കുവൈറ്റിൽ ജോലി തേടി എത്തിയവർ ജാതി മത രാഷ്ട്രീയ ഭേദമന്യേ കലാ-കായിക-സാംസ്കാരിക രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന സംഘടനയാണ് ഫോക്ക്. പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, ട്രഷറർ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ ഫഹാഹീൽ, സെൻട്രൽ, അബ്ബാസിയ എന്നിങ്ങനെ മൂന്ന് സോണലും, പതിനേഴ് യൂണിറ്റും ഒപ്പം വനിതാവേദിയും ബാലവേദിയുമായി കുവൈത്തിൽ പ്രവർത്തിക്കുന്ന ഫോക്ക് ഈ വർഷം ഇരുപതാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്.

0 Comments