മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ ക്ഷേമപത്രം നൽകി അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിതരണം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി,മെമ്പർമാരായ പി. ചന്ദ്രൻ, പി.കെ അമീൻ തുടങ്ങിയവർ സംസാരിച്ചു.

0 Comments