മേപ്പാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേപ്പാടി മൂപ്പൻസ് നേഴ്സിങ് കോളേജിൽ വനവത്കരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നീ പരിപാടികളും ബോധവൽക്കരണ ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. കോളേജിലെ നാഷണൽ സർവീസ് സ്കീം, സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷൻ, ഒയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ലൗലി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലീഡ ആന്റണി, ഒയിസ്ക ചാപ്റ്റർ പ്രസിഡന്റ് ഡോക്ടർ എ.ടി സുരേഷ്, സെക്രട്ടറി എൽദോ ഫിലിപ്പ്, സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ കോഡിനേറ്റർ ഹാജറ ബീഗം, കെ വിനീത എന്നിവർ സംസാരിച്ചു. 310 വിദ്യാർഥികളും അധ്യാപകരും ഈ മെഗാ പരിപാടികളിൽ പങ്കെടുത്തു.

0 Comments