കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് . അയൽവാസിയായ ചിറക്കുനി ബഷീർ ആണ് വെട്ടിയത്. അലമാരയിൽ സൂക്ഷിച്ച വാൾ ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.
സമൂഹ മാധ്യമത്തിൽ പ്രതി നടത്തിയ മോശം പരാമർശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങൾക്ക് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടിൽ നാസർ, സലീം എന്നിവർക്ക് വെട്ടേറ്റത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.

0 Comments