ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു


പാറക്കടവ്: അക്ഷര ഗ്രന്ഥശാലയിൽ വച്ച് നടന്ന എസ്എസ്എൽസി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ്, പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി മനുമോൻ ഐക്കര അധ്യക്ഷത വഹിച്ചു. ജില്ലാ ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ഉണ്ണിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗം ബീന മോഹനൻ, സിന്ധു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments