കുവൈത്ത്: കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽബോംബ് ഭീഷണി റിപ്പോർട്ട് ചെയ്യപ്പെട്ടതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും അനുസരിച്ച് ആഭ്യന്തര മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റികളുമായി പൂർണ്ണ ഏകോപനത്തോടെ റിപ്പോർട്ട് ഉടനടി കൈകാര്യം ചെയ്തു.
വിമാനത്തിൻ്റെ സുരക്ഷിത ലാൻഡിംഗ് ഉറപ്പാക്കി മറ്റ് സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും ചെയ്തു. ലോഞ്ചിലുള്ള എല്ലാ യാത്രക്കാരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്നും വിമാനത്തിൽ നിന്ന് യാതൊരു പ്രതികൂല ഫലങ്ങളും ഉണ്ടായിട്ടില്ലെന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ രാജിഹി സ്ഥിരീകരിച്ചു.
അതേസമയം ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലും തമ്മിലുള്ള സഹകരണത്തോടെ, യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്താവളത്തിന്റെയും സുരക്ഷ ഉറപ്പാക്കി. കൂടാതെ വിമാനം ഏതെങ്കിലും തരത്തിലുള്ള ഭീഷണികളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്താനും എല്ലാ യാത്രക്കാരും നിലവിലുള്ള സുരക്ഷാ നടപടികൾക്ക് വിധേയരാകുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

0 Comments