അഹമ്മദാബാദ് വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ

 



അബൂദബി/അഹമ്മദാബാദ്: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെയും ഡോക്ടർമാരുടെയും കുടുംബാംഗങ്ങൾക്കും സംഭവത്തിൽ പരിക്കേറ്റവർക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 ദശലക്ഷം ദിർഹം) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

Post a Comment

0 Comments