കൊട്ടിയൂർ വൈശാഖ മഹോത്സവം; സൗജന്യ മെഡിക്കൽ സേവനവും സൗജന്യ കാപ്പി വിതരണവും ഉദ്ഘാടനം ചെയ്‌തു



കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ യൂത്ത് കെയറും ഇന്ദിരഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയും സംയുകതമായി നടത്തുന്ന സൗജന്യ മെഡിക്കൽ സേവനവും പേരാവൂർ നിയോജക മണ്ഡലം യൂത്ത് കെയറിന്റെ സൗജന്യ കാപ്പി വിതരണവും കണ്ണൂർ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്‌തു. ഉത്സവ ദിവസങ്ങളിൽ ഈ സേവനങ്ങൾ കൊട്ടിയൂരിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി വിജിത്ത് നീലഞ്ചേരി സംസാരിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ്‌ കെ പി സാജു, കണ്ടോത്ത് ഗോപി, റോബർട്ട് വെള്ളാംവെള്ളി, നിമിഷ രഘുനാഥ്, മിഥുൻ മാറോളി, നിധിൻ നടുവനാട്, പി സി രാമകൃഷ്ണൻ,കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോയി നമ്പുടാകം, ജിനേഷ് ചെമ്പേരി, വിപിൻ ജോസഫ്, ജിബിൻ ജെയ്സൺ, ജിജോ അറക്കൽ, മിജേഷ് ചാവശ്ശേരി, റയീസ് ഉളിയിൽ, അബ്ദുൾ റഷീദ്, ജോബിഷ് ജോസഫ്, അശ്വന്ത്,അർജുൻ സി കെ, എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments