നാദാപുരത്ത് കൈ കുഞ്ഞിന്റെ സ്വർണമാല കവർന്നു; അന്വേഷണം ആരംഭിച്ചു

 


കോഴിക്കോട്: കോഴിക്കോട് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. കോഴിക്കോട് നാദാപുരത്ത് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് ഒരു യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരിക്കുയാണ്.

Post a Comment

0 Comments