വിജയോത്സവം നടത്തി


തൃശ്ശിലേരി: തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി ഹയർ സെക്കണ്ടറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിജയോത്സവത്തിൽ ആദരിച്ചു. വിജയോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല അദ്ധ്യക്ഷത വഹിച്ചു. തൃശ്ശിലേരി പഞ്ചായത്ത് മെമ്പർ കെ. ജി. ജയ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ കെ. വി.വസന്തകുമാരി, ബേബി മാസ്റ്റർ, ആർ അജയകുമാർ, പ്രിൻസിപ്പാൾ എ. പി.ഷീജ, ഹെഡ്മിസ്ട്രസ് ടി.വി. ബിന്ദു, എന്നിവർ  സംസാരിച്ചു. പരിപാടിക്ക് അധ്യാപകരായ കെ.ബി.സിമിൽ, സീസർ ജോസ്, കെ. എം. സീന, മേരി ജോർജ്, എൻ ജെ റീത്ത, പി.ടി.ഷിജോ, പി.ടി.എ. മെമ്പർമാരായ മനോജ് , തസ്നി ഷാഹിദ്, റഷീദ് തൃശ്ശിലേരി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments