കോഴിക്കോട്: ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ തീപിടിച്ച കപ്പല്‍ കടലില്‍ ചരിയുന്നു. കപ്പലിലെ 157 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളെന്ന് റിപ്പോര്‍ട്ട്. കപ്പലിന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തടസമാണ്. കപ്പലിലെ തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ നിന്ന് ശക്തമായി വെള്ളവും ഫോമും പമ്പ് ചെയ്യുന്നുണ്ട്. ഏഴുകപ്പലുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. കപ്പല്‍ അപകടം വിലയിരുത്താന്‍ ഉന്നതതലയോഗം ചേരും. മാരിടൈം റെസ്ക്യു കോഡിനേഷന്‍ സെന്‍റര്‍ ചര്‍ച്ച ചെയ്യും. നാവികസേന, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
കടലില്‍ വീണ കണ്ടെയ്നറുകള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി. കടലില്‍വച്ചുതന്നെ കണ്ടെയ്നറുകള്‍ എടുക്കാനാണ് ശ്രമം. തെക്കുകിഴക്കന്‍ ഭാഗത്തേക്ക് ഒഴുകി നടക്കുന്ന കണ്ടെയ്നറുകള്‍ തൃശൂര്‍, എറണാകുളം ജില്ലയുടെ തീരത്ത് അടിയാന്‍ സാധ്യതയെന്ന് കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ പി.കെ. അരുണ്‍കുമാര്‍ പറഞ്ഞു

0 Comments