അമ്പലവയൽ: അമ്പലവയൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പോഗ്രാം മൂന്നാം ഘട്ടം വോളണ്ടിയർ പരിശീലനം നൽകി. പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ വോളണ്ടിയർ ടീച്ചർമാരുടെ പരിശീലനവും പാഠപുസ്തക വിതരണവും ഉൽഘാടനം ചെയ്തു. അസിസ്റ്റൻറ് സെക്രട്ടറി കെ ജി ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ വൽസ തങ്കച്ചൻ ക്ലാസ്സെടുത്തു. ടി എസ് ഷാജിത, പി എം മറിയ എന്നിവർ സംസാരിച്ചു.

0 Comments