കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വായനാദിനാചരണം സംഘടിപ്പിച്ചു

 


കണിച്ചാർ:കണിച്ചാർ ഇ കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 ന് വായനശാലയിൽ വെച്ച് വായനാ പക്ഷാചരണത്തിൻ്റേയും സാഹിത്യ ചർച്ചയുടേയും ഉദ്ഘാടനം നടത്തി. എഴുത്തുകാരി ഡാലിയ ജോണി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡണ്ട് വി.വി.ബാലകൃഷ്ണൻ്റെ അദ്ധ്യക്ഷത വഹിച്ചു . യോഗത്തിൽ  . ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ.എ. ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

"എനിക്ക് ഇഷ്ടപ്പെട്ട പുസ്തകം" എന്ന വിഷയത്തിൽ നടത്തിയ സാഹിത്യ ചർച്ചയിൽ പി.കെ.മണി മാസ്റ്റർ ,  എം.എൻ ഷൈല, സുരേഷ് തുരുത്തിയിൽ, .പി.എൻ ബിനു,  റോയി ഫ്രാൻസിസ്, .ടി.കെ ബാഹുലേയൻ, റെജി കണ്ണോളിക്കുടി, .ഇ. ജി രാമകൃഷ്ണൻ ,പി.പി ജനാർദ്ദനൻ,  സനില അനിൽ കുമാർ, വായനശാലാ സെക്രട്ടറി ബി.കെ.ശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments