ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള നാലാമത്തെ വിമാനവും ഇന്ത്യയിൽ എത്തി. 256 പേരടങ്ങുന്ന സംഘമാണ് ഡൽഹിയിൽ എത്തിയത്. സംഘത്തിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നു. മലപ്പുറം മുടിക്കോട് സ്വദേശി ഫാദിലയാണ് തിരിച്ചെത്തിയത്.
ഇന്ന് രാവിലെയായിരുന്നു ഇറാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനത്തിൽ 290 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘം ഡൽഹിയിൽ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 517 പേരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇന്ന് രാത്രിയിൽ ഒരു വിമാനംകൂടി എത്തുന്നുണ്ട്. കൂടുതൽ ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുന്നതിനനുസരിച്ച് വിമാനങ്ങൾ അയക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

0 Comments