പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പ്രസവിച്ചത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് യുവതി പ്രസവിച്ചത്.
യുവതിയുമായി മണ്ണാർക്കാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് ആംബുലൻസ് പാഞ്ഞെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തും മുൻപ് രാത്രിയോടെ കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

0 Comments