മാനന്തവാടി: പി എൻ പണിക്കർ ഫൗണ്ടേഷൻ ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ നടത്തിവരുന്ന വായനാ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഒഴക്കോടി നാഷണൽ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി നഗരസഭ കൗൺസിലർ പി .വി ജോർജ് മുഖ്യ സന്ദേശം നൽകി. ഓണക്കോടി നാഷണൽ വായനശാല പ്രസിഡൻറ് കെ.എം മത്തായി, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അർജുൻ പി ജോർജ്, വായനശാല സെക്രട്ടറി രാജേഷ്, ഭാരവാഹികളായ സി പി ഗോപാലൻ, ഷാന്റോ ലാൽ, സുശീല തുടങ്ങിയവർ സംസാരിച്ചു. ദേശീയതലത്തിൽ ഒരു ലക്ഷം വായനാ സദസ്സുകൾ സംഘടിപ്പിക്കാൻ ആണ് പി എൻ പണിക്കർ ഫൗണ്ടേഷൻ ഇക്കൊല്ലം ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ജൂൺ 19 മുതൽ ജൂലൈ 18 വരെ നീണ്ടുനിൽക്കുന്ന ദേശീയ വായന മാസാചരണത്തിൽ വിവിധങ്ങളായ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിൽ സംഘടിപ്പിക്കും ജൂലൈ 12ന് ജില്ലാ തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

0 Comments