മാനന്തവാടി: ഗവ. നേഴ്സിംഗ് കോളേജിൽ പി എൻ പണിക്കരുടെ ഓർമ്മകളുമായി വായന പക്ഷാചരണത്തിന് തുടക്കമായി. കേരളത്തിലെ വായനശാലകളെ ചേർത്തുവച്ച് കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പി എൻ പണിക്കർ. അദ്ധ്യാപികയും എഴുത്തുകാരിയുമായ പ്രീത ജെ പ്രിയദർശിനി വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ റീന എ തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു വായനദിനസന്ദേശം നൽകി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെൻ്റ്, നേഴ്സിംഗ് കോളേജ് വിദ്യാർത്ഥികളായ അലീന സജി, അലീന മാത്യു, പഴശ്ശി ഗ്രന്ഥാലയം സെക്രട്ടറി തോമസ് സേവിയർ എന്നിവർ സംസാരിച്ചു.

0 Comments