വയനാട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തി





മുട്ടില്‍: വയനാട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യു എം ഒ കോളേജില്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിജി പോള്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബോധവല്‍ക്കരണ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയോ സെല്‍ഫി മത്സര ജേതാവ് ദൃഷിക പി എസ്, റീല്‍സ് മത്സര ജേതാവ് അച്ചുത് ആര്‍ നായര്‍ എന്നിവര്‍ക്ക് ജില്ലാ പോലീസ് മേധാവി സമ്മാനം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെ  വര്‍ധിച്ചു വരുന്ന  അതിക്രമങ്ങളെ കുറിച്ചും ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സമൂഹത്തിന്റെ പങ്കിനെകുറിച്ചും ബസുമതാരി വിശദീകരിച്ചു.

ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ ജെ ജോണ്‍ ജോഷി, വാര്‍ഡ് അംഗം സി രാജി, വയോജന കമ്മിറ്റി അംഗങ്ങളായ സി കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി പി അനിത, എസ് ബാലചന്ദ്രന്‍, മുതിര്‍ന്ന പൗരന്മാര്‍, എസ്പിസി, എന്‍എസ്എസ്, സ്‌കൂള്‍ കോളേജ്തല വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Post a Comment

0 Comments