വന്യമൃഗ ശല്യത്തില്‍ നിന്ന് വയനാട്ടിലെ കര്‍ഷകരെയും, നാടിനെയും രക്ഷിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി


വൈത്തിരി: മനുഷ്യന്റെ ജീവനും, കൃഷിക്കും വന്‍ ഭീഷണിയാകുന്ന വന്യമൃഗ ശല്യത്തില്‍ നിന്ന് വയനാട്ടിലെ കര്‍ഷകരെയും, നാടിനെയും രക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈത്തിരി ഒപേര ഹാളില്‍ വെച്ചു നടന്ന വൈത്തിരി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.വി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം.കെ. സോമസുന്ദരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ വിനോദ് കുമാര്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

 തുടര്‍ന്ന് എസ്.എസ് എല്‍ സി . പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ മെമെന്റോയും , ക്യാഷ് അവാര്‍ഡും കൊടുത്ത്‌  ആദരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി നിസാര്‍ ദില്‍വെ, സംഘടനാ ജില്ലാ ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍, ജില്ലാ ട്രഷറര്‍ നൗഷാദ് കാക്കവയല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുജീബ് ചുണ്ടേല്‍, യൂത്ത് വിംഗ് പ്രസിഡണ്ട് റിന്‍സന്‍ പോള്‍, വനിതാ വിംഗ് പ്രസിഡണ്ട് സുധാ പരമേശ്വരന്‍, സലിം മേമന, യൂണിറ്റ് വൈസ് പ്രസിഡണ്ട് പെരച്ചുട്ടി എന്നിവര്‍  സംസാരിച്ചു.

Post a Comment

0 Comments