മാനന്തവാടി : ഐ സി എൽ ഫിൻകോർപ്പ് മാനന്തവാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മാനന്തവാടി എൽ എഫ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കളറിംഗ് മത്സരം നടത്തി.വിജയികളായ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും, മെമെന്റോയും നൽകി. സ്കൂൾ പ്രധാനാധ്യാപിക ഷീന യോഹന്നാൻ,ഐ സി എൽ ഫിൻകോർപ്പ് ബ്രാഞ്ച് മാനേജർ സി ടി സൂരജ് , എ ജി രാകേഷ് , അഖില എന്നിവർ നേതൃത്വം നൽകി.
0 Comments