കൂത്തുപറമ്പ്: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം ഉണ്ടായത്. എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു.
പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം.
അതേസമയം മമ്പറം ടൗണിൽ ഇന്ന് രാവിലെ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്.

0 Comments