രാജ്യത്ത് സെൻസസ് വിജ്ഞാപനമിറങ്ങി

 

ഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ എട്ടാം സെൻസസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറങ്ങി. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവച്ചതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെൻസസ് അടുത്തവർഷം ഒക്ടോബർ 1 മുതൽ ആരംഭിക്കും. രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക.

അതേസമയം സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു കർശനമായ നടപടികൾ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

Post a Comment

0 Comments