ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും ഇരു വിഭാഗവും അതിശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇറാന്‍ തന്നെയാണ് ആക്രമണ വീര്യങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇതിനിടെ അമേരിക്കയും ബ്രിട്ടനും ഇസ്രയേല്‍ പക്ഷത്ത് നിലയുറപ്പിക്കുകയും ചൈനയും റഷ്യയും ഇറാനോടൊപ്പം നില്‍ക്കുകയും ചെയ്തതോടെ പശ്ചിമേഷ്യന്‍ പ്രതിസന്ധി രണ്ട് ആഗോള ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്ക ഒഴികെ മറ്റൊരു ലോകശക്തിയും ഈ സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം സൈനികമായി നില്‍ക്കാന്‍ വാഗ്ദാനം ചെയ്തിട്ടില്ല. സഖ്യകക്ഷികളാണെങ്കിലും, ഇറാനു വേണ്ടി സൈനികമായി ഇടപെടുമെന്ന് ചൈനയും റഷ്യയും സൂചന നല്‍കിയിട്ടില്ല.
ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ ഷിയും പുടിനും അപലപിക്കുകയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇറാനെ പിന്തുണച്ച് ഷിയും പുടിനും കൈകോര്‍ത്തിട്ടുണ്ടെങ്കിലും നേരിട്ട് യുദ്ധത്തിന് ഇറങ്ങില്ലെന്നുതന്നെയാണ് സൂചന. ഇരുവശത്തും പ്രത്യേക സ്വാധീനമുള്ള വന്‍ ശക്തികള്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഒരു രാജ്യവും ഇതിനായി മുന്നിട്ടിറങ്ങിയിട്ടില്ല. എന്നാല്‍, ഇറാനെതിരായ യുദ്ധത്തില്‍ വളരെക്കാലമായി, റഷ്യയും ചൈനയും ഉത്തരകൊറിയയും ഇറാനുമായി ചേര്‍ന്ന് ഒരു പാശ്ചാത്യ വിരുദ്ധ കൂട്ടായ്മ രൂപീകരിച്ചിരുന്നു . പശ്ചിമേഷ്യയില്‍, അമേരിക്കയുടെയും ഇസ്രയേലിന്റെയും സ്വാധീനത്തെ ചെറുക്കുന്നതില്‍ ഇറാന്‍ ആ കൂട്ടായ്മയുടെ കേന്ദ്രബിന്ദുവായിരുന്നു. മാത്രമല്ല യുക്രെയ്‌നെതിരായ യുദ്ധത്തില്‍ ഇറാന്‍ റഷ്യയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.ഇസ്രയേലിനൊപ്പം ചേരരുതെന്ന് റഷ്യ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
0 Comments