ബത്തേരി : ബത്തേരി നിർമ്മല മാതാ പബ്ലിക് സ്കൂളിൽ ഇന്റർനാഷണൽ യോഗദിനം ആചരിച്ചു. പതഞ്ജലി യോഗ സെന്റർ അധ്യാപകൻ ശ്രീധർ ചിറക്കൽ കുട്ടികൾക്ക് യോഗ സ്റ്റെപ്പുകൾ പഠിപ്പിച്ചു. ജീവിതശൈലി രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യ പരിപാലനത്തിനും യോഗ അനിവാര്യമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗീതാ തമ്പി, മാനേജർ ഫാ. ലിൻസ് ചെറിയാൻ എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോർഡിനേറ്റർമാരായ ഹിൽഡാ തോമസ്, ലിനറ്റ് ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments