തരുവണ: തരുവണ സഹകരണ ബാങ്കിന്റെ പരിധിയിലുള്ള ടൗണുകളിലെ ട്രാഫിക് പോലീസുകാർക്ക് ആവശ്യമായ കുടകൾ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. വെള്ളമുണ്ട സ്റ്റേഷൻ എസ്.ഐ.സാദിർ തലപ്പുഴയ്ക്ക് ബാങ്ക് പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ കുട കൈമാറി. ഡയറക്ടർമാരായ തങ്കമണി, തയ്യിൽ ഇബ്രാഹിം, പി.ടി.അമ്മദ് ഹാജി, ഇസ്മായിൽ ഐക്കാരൻ, ഇബ്രാഹിം കൊടുവേരി, ആസ്യ മൊയ്‌ദു, ടി.റുബീന, ടി.യുസഫ്, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ പങ്കെടുത്തു.

0 Comments