ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു


തരുവണ: വയനാട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) സബ് ജൂനിയർ, ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് തരുവണ ഗെയിം സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി.

 സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള വയനാട് ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ വെച്ച് തെരഞ്ഞെടുത്തു.13 ഇനങ്ങളിലായി രണ്ട് ദിവസങ്ങളില്‍ ഗെയിംസിറ്റി ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു. ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികളായ ടോംജോസഫ്, ഡോ.സജിത്, ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments