അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും ഇന്നലെ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കാറ്റ് വീശിയത്. ഇതേ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച കാലാവസ്ഥ കേന്ദ്രം, അബുദാബിയില്‍ പ്രത്യേകിച്ച്, ദൂരക്കാഴ്ച കുറയുമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇന്ന് (തിങ്കളാഴ്ച) തെളിഞ്ഞ ആകാശമായിരിക്കും. കിഴക്കന്‍ മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനില ഉയരാനാണ് സാധ്യതയെന്നാണ് പ്രവചനം. ചൊവ്വാഴ്ചയും മിതമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം.
0 Comments