മാനന്തവാടി: സെൻ്റ് ജോസഫ് ഹയർ സെക്കഡറി സ്കൂൾ ജനമൈത്രിഎക്സൈസ് മാനന്തവാടിയുടെയും കല്ലോടി പൗരാവലിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ മനുഷ്യ ചങ്ങല നടത്തി. കല്ലോടി ടൗണിൽ നടത്തിയ പരിപാടി വാർഡ് മെമ്പർ ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി എ ഷാജു ലഹരി വിരുദ്ധ പ്രതിക്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ചന്തു ലഹരി വിരുദ്ധ സന്ദേശം നൽകി. പിറ്റിഎ പ്രസിഡൻ്റ് ഷീജോ ചിറ്റിലപ്പള്ളി, സ്റ്റാഫ് സെക്രട്ടറി നജീബ് മണ്ണാർ ബിന്ദു ചെറിയാൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ബോധവത്കരണ ഫ്ലാഷ് മോബും നടത്തി.

0 Comments