വൃക്ഷ തൈ വിതരണവും പരിസ്ഥിതി സെമിനാറും സംഘടിപ്പിച്ചു



മുപ്പൈനാട്: കിസാൻ സർവീസ് സൊസൈറ്റി മുപ്പൈനാട് യൂണിറ്റിന് കീഴിൽ  പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ തൈകളും, ഫല വൃക്ഷ തൈകളും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ്  പി.കെ മൻസൂർ അലി  വിതരണോദ്ഘാടനം ചെയ്തു. ആഗോള തലത്തിലെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന പ്രമേയത്തിൽ  വയനാട് ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സിയാബുദ്ദീൻ പനോളി വിഷയാവതരണം നടത്തി. പ്ലാസ്റ്റിക് മലിനീകരണം മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള മാർഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സൽമാൻ എൻ റിപ്പൺ, ഫൈസൽ പി, മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ നിഹമത്ത് പിച്ചൻ, ശിഹാബ് പി, സുനീറ ഉനൈസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments